2005-ൽ അങ്ങ് പ്രസംഗിക്കുകയും, പ്രവർത്തിക്കുകയും ചെയ്ത ചിലത്, ഇന്ന് 2009-ൽ എങ്ങനെ ന്യായികരിക്കും.
മാർക്കിസം മതനിഷേധികളാണെന്നും, ഇശ്വരവിശ്വാസിയായ ഒരാൾക്ക് കമ്യൂണിസത്തെ അംഗീകരിക്കാനാവില്ല, നിരീശ്വരവാദികളെ പോലെ തന്നെയാണ് മാർക്കിസത്തെയും കണേണ്ടത്, എന്നീ കാര്യങ്ങൾ അങ്ങ് പല വേദികളിലും, പ്രസംഗിക്കുകയും, ലേഖന പരമ്പര എഴുതുകയും ചെയ്തു.
ഇന്ന്, 2009-ൽ ഇസ്ലാം മാർക്കിസത്തെ അംഗീകരിക്കുന്നു എന്നും, അന്ന് പറഞ്ഞതിന് ഇന്ന് പ്രസക്തിയില്ലെന്നും അങ്ങ് പറയുന്നു.
2005-2009 കലഘട്ടത്തിൽ, മാർക്കിസ്റ്റ് അവരുടെ തത്വസംഹിത മാറ്റിയിട്ടുണ്ടോ?.
2005-2009 സമയത്ത്, അങ്ങേക്ക് വേണ്ടി, ആരെങ്കിലും ഫത്വ ഇയറക്കിയോ?.
മുസ്ലിം സമുദായത്തിന്റെ കാര്യം, നാഴികക്ക് നാൽപ്പത് വട്ടം മാറ്റി പറയുന്ന അങ്ങ്, മുസ്ലിം നാമത്തിന് അർഹനാണോ?.
സ്വയം സ്ഥാനാർത്ഥിയായി രംഗത്ത് വന്ന അങ്ങ്, ശൈഖുന ഹംസക്കും, ശൈഖുന പലോളിക്കും നൽകിയ സ്ഥാനം, ശൈഖുന എന്ന പദവി, അങ്ങ് നൽക്കിയതിന്റെ അടിസ്ഥാനമെന്ത്?. പിണറയി വിജയൻ എന്നാണ് ശൈഖുന വിജയൻ ആവുന്നത്?.
അച്ചുതാനന്തനും വിജയനും തമ്മിലുള്ള പിണക്കം തീർക്കാൻ, മമ്പുറം സയ്യിദലവി തങ്ങളുടെ ജാറത്തിൽ പ്രർത്ഥിച്ച അങ്ങ്, ഇന്ന്, ഇടതിലെ പ്രതിസന്ധി തീർക്കാൻ എവിടെപോയി പ്രാർത്ഥിക്കും?. അങ്ങാണോ, മതനിരപക്ഷ സ്ഥാനാർത്ഥി?.
ചരിത്രകാരൻ, ചരിത്രത്തോട് നീതികാണിക്കണം, ഇല്ലെങ്കിൽ, ചരിത്രം മാപ്പ് തരില്ല. അതിന് ചരിത്രം സാക്ഷി.
Friday, March 13, 2009
Subscribe to:
Post Comments (Atom)
4 comments:
മാർക്കിസം മതനിഷേധികളാണെന്നും, ഇശ്വരവിശ്വാസിയായ ഒരാൾക്ക് കമ്യൂണിസത്തെ അംഗീകരിക്കാനാവില്ല, നിരീശ്വരവാദികളെ പോലെ തന്നെയാണ് മാർക്കിസത്തെയും കണേണ്ടത്, എന്നീ കാര്യങ്ങൾ അങ്ങ് പല വേദികളിലും, പ്രസംഗിക്കുകയും, ലേഖന പരമ്പര എഴുതുകയും ചെയ്തു.
pls give u r votes 4 E Ahmed
സുഹൃത്തേ....
അക്ഷരപിശകാണോ, അതോ അറിഞ്ഞുകൊണ്ട് ഇട്ടതാണോ എന്നറിയില്ല. ഏതായാലും മാര്‍ക്കിസം എന്നത് വേണ്ടായിരുന്നു.
സി പി എമ്മിനെ കുറ്റം പറയാം, വേണമെങ്കില്‍ ഞാനും കൂടാം. പക്ഷെ മാര്‍ക്സിസം എന്നത് മാര്‍ക്കിസം ആകുന്പോള്‍ ഒരു ഇസത്തെ കൂടിയാണ് താങ്കള്‍ കളിയാക്കുന്നത്. അത്രയും വേണ്ടായിരുന്നു എന്ന് തോന്നിപ്പോകുന്നു.
അപ്പൂട്ടൻ,
പ്രാസമൊപ്പിച്ച് എഴുതിയതാണ് മാസ്കിസം എന്ന്, അത് പക്ഷെ നിങ്ങളെ വേദനിപ്പിക്കാനായിരുന്നില്ല. മാർക്കിസ്റ്റും കമ്യൂണിസ്റ്റും, എന്തിന്, എല്ലാ പ്രതിപക്ഷ പാർട്ടികളും ഞങ്ങളെ സംബന്ധിച്ചിടത്തോളം മാർക്കിസ്റ്റുകാരാണ്/കമ്യൂണിസ്റ്റ്കാരാണ്.
കാർൽ മാർക്ക്സിന്റെയോ, ഫെഡറിക്ക് എങ്കൽസിന്റെയോ, സമൂഹ്യ പരിവർത്തന സിദ്ധാന്തം കാണനോ, എന്തിന് കേൾക്കാനോ മലപ്പുറത്ത് ജീവിക്കുന്ന ഞങ്ങൾക്ക് വിധിയില്ല. മറിച്ച്, അവസരവാദ രാഷ്ട്രിയത്തിൽ, ലീഗിന്റെ എതിരാളികളെ, അതാരായാലും ശരി, പിന്താങ്ങുകയും പിന്തുണക്കുകയും ചെയ്ത്, ബഹുവിധ നാടകം അരങ്ങേറുന്ന കളരി മാത്രമായി, ഇടത് നേതകൾ മലപ്പുറത്തെ കാണുന്നു. ചുരുക്കം, ഒരു മത സംഘടനയുടെ കലർപ്പില്ലാത്ത പരിഛേദമായി, ഇടത് പാർട്ടി യോഗങ്ങൾ മലപ്പുറത്തവസാനിക്കുന്നു.
വേദനിപ്പിച്ചെങ്കിൽ, മാപ്പ്. തുടർന്ന് ശ്രദ്ധിക്കുന്നതാണ്.
തത്വസംഹിതകൾ അധികാര കസേരകൾക്ക് വേണ്ടി അടിയറവ്വെക്കിലെന്ന് വിളിച്ച്പറയുന്നവരെ, ലാൽസലാം.
Post a Comment