അഭിവാദ്യങ്ങൾ, അഭിവാദ്യങ്ങൾ, വോട്ടർമാർക്കഭിവാദ്യങ്ങൾ. ശിഹാബ്‌ തങ്ങൾ സിന്ദാബാദ്‌, അഹ്മ്മദ്‌ സാഹിബ്‌ സിന്ദാബാദ്‌, ബഷീർ സാഹിബ്‌ സിന്ദാബാദ്‌.

Tuesday, March 24, 2009

മദറായി കൂട്ട്കെട്ട്‌

ന്യൂഡൽഹി:പി.ഡി.പിയുമായി തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ മുന്നണിക്ക്‌ സഖ്യമില്ലെന്ന്‌ സി.പി.എം ജനറൽ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ എൽ.ഡി.എഫ്‌ സ്ഥാനാർത്ഥികൾക്ക്‌ പിന്തുണ നൽകാൻ പി.ഡി.പി തീരുമാനിക്കുകയായിരുന്നു. ഈ പിന്തുണ തങ്ങൾ സ്വീകരിക്കുന്നതായും കാരാട്ട്‌ വ്യക്തമാക്കി. രാഷ്ര്ട്ടീയ പാർട്ടികൾക്ക്‌ മതേതരമെന്നോ വർഗീയമെന്നോ സർട്ടിഫിക്കറ്റ്‌ നൽകുന്നത്‌ തങ്ങളുടെ പണിയല്ലെന്നും അദ്ദേഹം പറഞ്ഞു.
-------------------
ന്യൂഡൽഹി: പി.ഡി.പി വർഗീയ കക്ഷിയാണെന്ന ആർ.എസ്‌.പിയുടെ മുൻ നിലപാടിൽ ഒരു മാറ്റവുമില്ലെന്ന്‌ പാർട്ടി അഖിലേന്ത്യാ ജനറൽ സെക്രട്ടറി പ്രൊഫ. ടി.ജെ. ചന്ദ്രചൂഡൻ വ്യക്തമാക്കി. ഇക്കാര്യത്തിൽ ഇനി കൂടുതൽ വിശദീകരണം നൽകേണ്ട ആവശ്യമില്ലെന്നും അദ്ദേഹം ഡൽഹിയിൽ മാധ്യമപ്രവർത്തകരോട്‌ പറഞ്ഞു.
------------------
ന്യൂഡൽഹി: ഇടതുപക്ഷെ‍. പി.ഡി.പി പിന്തുണയ്ക്കുന്നത്‌ സ്വന്തം നിലക്കാണെന്ന്‌ സി.പി.ഐ.എം ജനറൽ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌ പറഞ്ഞു. ഡൽഹിയിൽ ഇടതു പാർട്ടികളുടെ സംയുക്‌താഭ്യർഥന പുറത്തി‍റക്കിക്കൊണ്ട്‌ നടത്തി‍യ വാർത്താ‍ സമ്മേളനത്തി‍ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടതുമുന്നണിയ്ക്ക്‌ പി.ഡി.പിയുമായി സഖ്യമോ, മറ്റു ബന്ധങ്ങളോ ഇല്ല. സ്വന്തം നിലക്കാണ്‌ അവർ മുന്നണിയെ പിന്തുണയ്ക്കുന്നത്‌- കാരാട്ട്‌ വ്യക്തമാക്കി.
----------------------
സിറാജെ,സ്റ്റേജിൽ കയറിനിന്ന്, ഞമ്മളെ മുന്നണി, ഞമ്മളെ സ്വന്തം മുന്നണീന്ന് വിളിച്ച്‌ പറഞ്ഞ വിഡ്ഡിയായ നേതാവെ, ഏതാ ഞമ്മളെ മുന്നണി?

ഹുസൈൻ രണ്ടത്താണി എന്ന അത്താണിയില്ലാത്തവൻ ആരുടെ സ്ഥാനാർത്ഥിയാണ്‌?

ഇടതന്റെ മൂട്‌ താങ്ങിയാണോ ഞങ്ങൾ ലീഗിനെ തോൽപ്പിക്കും എന്ന് വീമ്പിളക്കുന്നത്‌.

ഞാൻ പൊതുപ്രവർത്തനം നിർത്തും എന്ന് ഇന്നലെ സിറാജ്‌ വെല്ലുവിളിക്കുന്നത്‌ കണ്ടു. ഒരു കൗൺസിലർ മാത്രമായ ഇയാള്‌ പ്രവർത്തനം നിർത്തിയാൽ, ആ നാട്ടുകാര്‌ രക്ഷപ്പെട്ടു.

പിഡിപിക്കാരാ, എട്ടുകാലി മമ്മുഞ്ഞിന്റെ കോലംകെട്ടുവാൻ വിധിക്കപ്പെട്ട നിങ്ങൾ, തെരഞ്ഞെടുപ്പിന്‌ ശേഷം ഏത്‌ മാളത്തിൽപോയോളിക്കും?.

മദറായി കൂട്ട്കെട്ട്‌ പിഡിപിക്കാരന്റെ ശവത്തിലെ അവസാനത്തെ ആണിയാവും തീർച്ച.

4 comments:

Vote4Koni said...

ന്യൂഡൽഹി:പി.ഡി.പിയുമായി തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ മുന്നണിക്ക്‌ സഖ്യമില്ലെന്ന്‌ സി.പി.എം ജനറൽ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ എൽ.ഡി.എഫ്‌ സ്ഥാനാർത്ഥികൾക്ക്‌ പിന്തുണ നൽകാൻ പി.ഡി.പി തീരുമാനിക്കുകയായിരുന്നു. ഈ പിന്തുണ തങ്ങൾ സ്വീകരിക്കുന്നതായും കാരാട്ട്‌ വ്യക്തമാക്കി. രാഷ്ര്ട്ടീയ പാർട്ടികൾക്ക്‌ മതേതരമെന്നോ വർഗീയമെന്നോ സർട്ടിഫിക്കറ്റ്‌ നൽകുന്നത്‌ തങ്ങളുടെ പണിയല്ലെന്നും അദ്ദേഹം പറഞ്ഞു.

Vote4Koni said...

കടപ്പാട്: ദീപിക.കോം

vote4randathani said...

ponnaniyude ponnumon hussain randathani vijayam urappichu kazhinnu..

www.Vote4Randathani.com

http://www.vote4randathani.blogspot.com

ഗള്‍ഫ് വോയ്‌സ് said...

പൊന്നാനിയില്‍ തുടക്കത്തിലേ ലീഗ് കിതയ്ക്കുന്നു

മലപ്പുറം: തങ്ങളുടെ പഴയ പൊന്നാപുരം കോട്ടയായ പൊന്നാനിയില്‍ ആദ്യഘട്ടത്തിലേ മുസ്ളിംലീഗ് തോല്‍വി സമ്മതിക്കുന്നു. മണ്ഡലത്തിലെ എല്‍ഡിഎഫിന്റെ മുന്നേറ്റവും, ചരിത്രം തിരുത്തിയ പാര്‍ലമെന്റ് മണ്ഡലം കവന്‍ഷനുമാണ് ലീഗിനെ അങ്കലാപ്പിലാക്കിയത്. ഈ ജനമുന്നേറ്റം മറികടക്കാനാകാതെ പകച്ചുനില്‍ക്കുകയാണ് ലീഗും കോഗ്രസും. തങ്ങളെ പൊന്നാനിയില്‍ കുറ്റിയടിച്ചിട്ടാല്‍ കണ്ണൂരും വടകരയിലും സിപിഐ എമ്മിനെയും കുറ്റിയടിച്ചിടുമെന്ന കുഞ്ഞാലിക്കുട്ടിയുടെ വിലാപം പരാജയഭീതിയില്‍നിന്നുണ്ടായതാണ്. അതിനിടെ പരാജയത്തില്‍നിന്ന് കരകയറാന്‍ ബിജെപി വോട്ട് സ്വന്തം പെട്ടിയിലാക്കാനുള്ള അണിയറ പ്രവര്‍ത്തനം ലീഗ് തുടങ്ങി. ബിജെപി-ആര്‍എസ്എസ് നേതൃത്വവുമായി അടുത്ത ബന്ധമുള്ള ഒരു കെപിസിസി ഭാരവാഹി മുഖേന രണ്ട് കോടി രൂപക്ക് വോട്ട് കച്ചവടം ഉറപ്പിക്കാനാണ് നീക്കം. ഇതിന്റെ ഭാഗമാണ് മഅ്ദനിയെ കൂട്ടുപിടിച്ച് സിപിഐഎം വര്‍ഗീയ ചേരിതിരിവുണ്ടാക്കുന്നുവെന്ന കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവന. പിഡിപിയുടെ എല്‍ഡിഎഫിനുള്ള ഉറച്ച പിന്തുണയില്‍ ലീഗിന് സമനിലതന്നെ തെറ്റിയിരിക്കുകയാണ്. യുഡിഎഫിന്റെ കേരളത്തിലെ ഏക ഉറച്ചകോട്ടയായിരുന്നു പൊന്നാനി. കുറ്റിച്ചൂലിനെ നിര്‍ത്തിയാല്‍ വിജയിക്കുന്ന മണ്ഡലം. ലക്ഷത്തിനു പുറത്തായിരുന്നു ഓരോ തെരഞ്ഞെടുപ്പിലും ലീഗിന് ഭൂരിപക്ഷം. എന്നാല്‍ സമുദായത്തില്‍നിന്ന് ഒറ്റപ്പെട്ട ലീഗ് ഇന്ന് മണ്ഡലത്തില്‍ വിയര്‍ക്കുകയാണ്. കഴിഞ്ഞതവണ മഞ്ചേരിയില്‍ സംഭവിച്ചത് ഇക്കുറി ഇവിടെ ആവര്‍ത്തിക്കുമെന്ന് അവര്‍ കരുതുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ലീഗിനെ വനവാസത്തിനയച്ച കുറ്റിപ്പുറം, തിരൂര്‍ മണ്ഡലങ്ങളും എന്‍സിപിയെ തോല്‍പിച്ച പൊന്നാനി മണ്ഡലവും പൊന്നാനി പാര്‍ലമെന്റ് മണ്ഡലത്തിലാണെന്നതും ഭയം ഇരട്ടിപ്പിക്കുന്നു. എല്‍ഡിഎഫിന്റെ ഉറച്ച കോട്ടയായ തൃത്താലയും ഈ മണ്ഡലത്തിലാണ്. ഇതിനാല്‍ പഴയപോലെ പൊന്നാനി സുരക്ഷിതമല്ലെന്ന് ലീഗിനറിയാം. ഇത് മനസ്സിലാക്കിയാണ് ഇ അഹമ്മദ് പൊന്നാനിയെ 'മൊഴി' ചൊല്ലി മലപ്പുറത്ത് ചേക്കേറിയത്. ഒടുവില്‍ എന്‍ഡിഎഫ് വോട്ട് ഉറപ്പാക്കി ഇ ടി മുഹമ്മദ് ബഷീറിനെ ഗോദയിലിറക്കി. എന്നിട്ടും പ്രചാരണത്തിന്റെ ആദ്യഘട്ടത്തില്‍തന്നെ യുഡിഎഫ് പരാജയം രുചിച്ചുതുടങ്ങി. ഇതോടെയാണ് സിപിഐ എമ്മിനെയും പിഡിപിയെയും ചേര്‍ത്ത് കള്ളക്കഥയുണ്ടാക്കുന്നത്. എന്നാല്‍, മണ്ഡലത്തിലുടനീളം എല്‍ഡിഎഫിന് സ്വീകാര്യത വര്‍ധിക്കുകയാണ്. ശനിയാഴ്ച കുറ്റിപ്പുറം നിളാതീരത്തേക്ക് ആര്‍ത്തലച്ചെത്തിയ ജനസഞ്ചയം ഇതിന് തെളിവാണ്. നിയമസഭാ മണ്ഡലം കവന്‍ഷനുകളിലും വന്‍ ജനപങ്കാളിത്തമാണ്. സ്ഥാര്‍ഥി ഡോ. ഹുസൈന്‍ രണ്ടത്താണിക്ക് ലഭിക്കുന്ന വരവേല്‍പ്പും ആവേശകരമാണ്. തിങ്കളാഴ്ച തവനൂര്‍ മണ്ഡലത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ വന്‍ ജനക്കൂട്ടമാണ് വിവിധ കേന്ദ്രങ്ങളില്‍ സ്ഥാനാര്‍ഥിയെ സീകരിക്കാനെത്തിയത്. ഞായറാഴ്ച പരപ്പനങ്ങാടിയിലെ തീരപ്രദേശങ്ങളില്‍ ഉത്സവാന്തരീക്ഷത്തിലാണ് സ്ഥാനാര്‍ഥിയെ കടലിന്റെ മക്കള്‍ വരവേറ്റത്. പൊന്നാനി മണ്ഡലം ഇതുവരെ കാണാത്ത ആവേശമാണ് സ്വീകരണകേന്ദ്രങ്ങളില്‍. മുസ്ളിംലീഗിന്റെ ധാരാളം പ്രവര്‍ത്തകരും രണ്ടത്താണിയെ സ്വീകരിക്കാനെത്തിയിരുന്നു. ഇത് ലീഗിനെ വല്ലാതെ ഭയപ്പെടുത്തുന്നു. ഇതിനാല്‍ സമുദായ വികാരം ആളിക്കത്തിക്കാനുള്ള കള്ളക്കഥകള്‍ അഴിച്ചുവിടുകയാണ് ലീഗ്. പക്ഷേ, ലീഗും സമുദായവും തമ്മിലുള്ള ബന്ധം ശരിക്കും തിരിച്ചറിയുന്ന പൊന്നാനിയിലെ വോട്ടര്‍മാര്‍ ആ ചതിക്കുഴിയില്‍ വീഴില്ല.