അഭിവാദ്യങ്ങൾ, അഭിവാദ്യങ്ങൾ, വോട്ടർമാർക്കഭിവാദ്യങ്ങൾ. ശിഹാബ്‌ തങ്ങൾ സിന്ദാബാദ്‌, അഹ്മ്മദ്‌ സാഹിബ്‌ സിന്ദാബാദ്‌, ബഷീർ സാഹിബ്‌ സിന്ദാബാദ്‌.

Sunday, March 29, 2009

നായനാരെ വധിക്കാൻ പദ്ധതിയിട്ടിരുന്നു

നായനാരെ വധിക്കാൻ പദ്ധതിയിട്ടിരുന്നു.

കൊച്ചി: തീവ്രവാദിയായ നസീറും കൂട്ടരും 1999 ൽ മുൻ മുഖ്യമന്ത്രി ഇ.കെ. നായനാരെ മനുഷ്യബോംബുപയോഗിച്ച്‌ വധിക്കാൻ പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തൽ. കേസിലെ പ്രതി ആലുവ സ്വദേശി ഇസ്മായിൽ പൊലീസിൽ കൊടുത്ത മൊഴിയിലാണ്‌ ഇക്കാര്യം പുറത്തു വന്നത്‌.

കോയമ്പത്തൂർ സ്ഫോടന കേസിൽ അബ്ദുൽ നാസർ മഅദനിയെ തമിഴ്‌നാട്‌ പൊലീസിന്‌ പിടിച്ചു കൊടുത്തതിൽ കലി പൂണ്ടാണ്‌ നായനാരെ വധിക്കാൻ തീവ്രവാദികൾ പദ്ധതിയിട്ടത്‌. കേരളത്തിലെ തീവ്രവാദ സംഘത്തിന്റെ പ്രവർത്തനങ്ങൾ വർഷങ്ങൾ മുന്നേ തുടങ്ങിയിരുന്നു എന്നതിന്റെ തെളിവാണ്‌ നായനാർ വധശ്രമക്കേസിൽ ഇസ്മായിലിന്റെ മൊഴി. കശ്മീർ കേസിൽ പൊലീസ്‌ തിരയുന്ന നസീറും മഅദനിയുടെ അംഗരക്ഷകനായിരുന്ന അമീർ അലിയുമാണ്‌ കേസിലെ പ്രധാനികൾ.

നായനാരെ വധിക്കാൻ പദ്ധതിയിട്ട്‌ കണ്ണൂരിൽ തങ്ങുന്നതിനിടെ കള്ളനോട്ട്‌ വിതരണ കേസിലാണ്‌ ഇസ്മായിൽ പൊലീസ്‌ പിടിയിയിലായത്‌. ഇതോടെ നായനാരെ വക വരുത്താനുള്ള തീവ്രവാദികളുടെ പദ്ധതി പൊളിഞ്ഞു. മഅദനിയെ പിടിച്ചു കൊടുത്തത്‌ താനാണെന്ന ഇ.കെ നായനാരുടെ പ്രസംഗമാണ്‌ തീവ്രവാദികളെ ചൊടിപ്പിച്ചത്‌. 1999 ഏപ്രിലിലാണ്‌ തീവ്രവാദികൾ നായനാരെ വധിക്കാൻ ഗൂ‍ഢാലോചന നടത്തിയത്‌.

മഅദനിയുടെ അംഗരക്ഷകൻ അമീർ അലിയായിരുന്നു സൂത്രധാരൻ. ആലുവ സ്വദേശി ഇസ്മായിൽ, പറവൂർ സ്വദേശി താജുദ്ദീൻ, തിരുവനന്തപുരം സ്വദേശി ശിഹാബ്‌ എന്നിവരെയാണ്‌ ഇതിനായി നിയോഗി‍ച്ചത്‌. കണ്ണൂരിൽ പന്നേൻപാറയിലെ വാടക വീട്ടിൽ ഇലക്ട്രോണിക്‌ ഉൽപന്നങ്ങൾ വിൽക്കുന്നവരായി നടിച്ചാണ്‌ സംഘം തങ്ങിയത്‌. അമീർ അലിയും നസീറുമാണ്‌ ഇവർക്ക്‌ ക്ലാസെടുത്തത്‌.

മന്ത്രിമാരെയും മറ്റു രാഷ്ട്രീയ നേതാക്കളെയും മനുഷ്യബോംബായി വധിക്കാനും സംസ്ഥാനത്തിനകത്തും പുറത്തും വിധ്വംസക പ്രവർത്തനം നടത്താനുമായിരുന്നു ക്ലാസിലെ ആസൂത്രണം. ഇതുവഴി മഅദനിയെ ജയിൽ മോചിതനാക്കാമെന്നായിരുന്നു കണക്കുകൂട്ടൽ.

കടപ്പാട്‌: മനോരമ.കോം.-29-03-2009

4 comments:

Vote4Koni said...

തീവ്രവാദിയായ നസീറും കൂട്ടരും 1999 ൽ മുൻ മുഖ്യമന്ത്രി ഇ.കെ. നായനാരെ മനുഷ്യബോംബുപയോഗിച്ച്‌ വധിക്കാൻ പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തൽ. കേസിലെ പ്രതി ആലുവ സ്വദേശി ഇസ്മായിൽ പൊലീസിൽ കൊടുത്ത മൊഴിയിലാണ്‌ ഇക്കാര്യം പുറത്തു വന്നത്‌.

Unknown said...

ജീവിച്ചിരിപ്പുണ്ടോ രണ്ടു ദിവസമായി കാണാന്‍ ഇല്ലായിരുന്നല്ലോ?മദനി മറ്റേ ബസ് കത്തിക്കല്‍ കേസിലെ പ്രതി പാണക്കാട് തങ്ങളുടെ കൂടെയും,മുനീറിന്‍റെ കൂടെയും, പുലി കുഞ്ഞലികുട്ടിയുടെ കൂടെയും നിക്കണ ഫോട്ടോ കണ്ട ഷോക്കില്‍ ആയിരിക്കും അല്ലെ?കൂടുതല്‍ പറഞ്ഞു ശവത്തില്‍ കുത്തുന്നില്ല. പിന്നെ ഒരു സംശയം നിങളീ പോസ്റ്റില്‍ പറഞ്ഞ പ്രതികളുടെ കൂടെ അല്ലെ 2001കൂട്ടുകൂടിയത് ?അപ്പ നിങ്ങളും അറിഞ്ഞായിരുന്നോ പരിപാടി.നായനാര്‍ ഐസ്ക്രീം കേസ് പൊക്കിയ വൈരാഗ്യം തീര്തതാണോ ?

muruka kumar said...

madani is not the issue of this election. the UDF still thinks that the deciding factor is madani. THE media have some agendas. they need only news . they dont like to discuss anything. but the parties must discuss the real political issues. discuss about nuclear deal, India voted against Iran in UN, the israel issue, the orissa issue...
UPA how got the majority in parliament after the withdrawl of suport of left.

ഗള്‍ഫ് വോയ്‌സ് said...

വോട്ട് വേണമെങ്കില്‍ സീറ്റ് വേണം എന്‍ഡിഎഫ് . സീറ്റ് തരാം വോട്ട് തരൂ...മുസ്ലിം ലീഗ് , കോണ്‍ഗ്രസ്സ്.
മലപ്പുറത്ത് മൂന്ന് സീറ്റ് വാഗ്ദാനം ചെയ്തു.

കോഴിക്കോട്: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് വാഗ്ദാനംചെയ്താണ് മതഭീകരസംഘടനയായ എന്‍ഡിഎഫ് (പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ) പിന്തുണ യുഡിഎഫ് ഉറപ്പാക്കിയത്. മൂന്ന് നിയമസഭാസീറ്റാണ് വാഗ്ദാനം. കോഴിക്കോട്ട് കഴിഞ്ഞ ആഴ്ചയും മാര്‍ച്ച് അവസാനവാരത്തിലുമായി കോഗ്രസ്-മുസ്ളിംലീഗ് നേതാക്കള്‍ നടത്തിയ രഹസ്യ കൂടിയാലോചനയിലാണ് ധാരണ രൂപപ്പെട്ടത്. കൂടിയാലോചന നടന്നിട്ടുണ്ടെന്നും എന്നാല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നും എന്‍ഡിഎഫ് നേതാവ് പറഞ്ഞു. യുഡിഎഫിനു കിട്ടുന്ന വോട്ട് നഷ്ടമാക്കാനുള്ള പ്രചാരണമെന്നാണ് ലീഗ് സംസ്ഥാന ഭാരവാഹി ഇതേക്കുറിച്ച് പ്രതികരിച്ചത്. എന്നാല്‍, ചര്‍ച്ച നടന്ന കാര്യം ലീഗ് നേതാവ് നിഷേധിച്ചില്ല. മൂന്നു വിഷയത്തിലാണ് ചര്‍ച്ചയില്‍ പ്രാഥമിക ധാരണയുണ്ടായത്. നിയമസഭാസീറ്റ്, ഭരണത്തില്‍ വന്നാല്‍ അര്‍ഹമായ പ്രാതിനിധ്യം, സിപിഐ എമ്മും മറ്റും നടത്തുന്ന പ്രചാരണങ്ങള്‍ നേരിടാന്‍ പിന്തുണ എന്നിവ സംബന്ധിച്ചാണ് ഇത്. മലപ്പുറം ജില്ലയില്‍ മൂന്ന് സുരക്ഷിത സീറ്റാണ് എന്‍ഡിഎഫിന് നല്‍കുക. എതിര്‍പ്പ് വരികയാണെങ്കില്‍ ലീഗിനുള്ളിലെ എന്‍ഡിഎഫ് വിശ്വസ്തരെ മത്സരിപ്പിക്കും. ഒരു മാധ്യമ പ്രവര്‍ത്തകന്‍, അടുത്തകാലത്ത് എന്‍ഡിഎഫ് പോഷകസംഘടനയായ വിമന്‍സ് ഫ്രണ്ടിന്റെ പരിപാടിയില്‍ പങ്കെടുത്ത് ശ്രദ്ധയാകര്‍ഷിച്ച വനിതാ ലീഗ് ഭാരവാഹി എന്നിങ്ങനെ സ്ഥാനാര്‍ഥികളെയടക്കം ചൂണ്ടിക്കാട്ടിയായിരുന്നു ചര്‍ച്ച. മലപ്പുറം ജില്ലയില്‍ എന്‍ഡിഎഫ് കേന്ദ്രമായ ഗ്രീന്‍വാലിയുള്‍പ്പെടുന്ന മഞ്ചേരി, തിരൂര്‍, കൊണ്ടോട്ടി സീറ്റാണ് എന്‍ഡിഎഫിന് കൈമാറുക. പുനര്‍വിഭജനപ്രകാരം മലപ്പുറത്ത് 17 നിയമസഭാ മണ്ഡലമുണ്ട്്. ഇതില്‍ കോഗ്രസിന് മൂന്നിനാണ് അര്‍ഹത. ബാക്കി ലീഗിന്റെ ക്വോട്ടയില്‍ കിട്ടുന്ന 14 സീറ്റില്‍നിന്നാണ് എന്‍ഡിഎഫിന് മാറ്റിവയ്ക്കുക. ലീഗില്‍ എന്‍ഡിഎഫുകാര്‍ അംഗമായി തുടരുന്നതിനുള്ള വിലക്ക് മാറ്റാമെന്നതാണ് മറ്റൊരു ധാരണ. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയും യൂത്ത്ലീഗ് ഉയര്‍ത്തിയ എതിര്‍പ്പും മാനിച്ച് ഇരട്ട അംഗത്വം തടയാന്‍ ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി തീരുമാനിച്ചിരുന്നു. തീവ്രവാദ സംഘടനയെന്ന് ആക്ഷേപിക്കരുത്, സാംസ്കാരിക പ്രസ്ഥാനമായി അംഗീകരിക്കണം, യുഡിഎഫ് ഭരണം വന്നാല്‍ മറ്റ് മുസ്ളിംസംഘടനകള്‍ക്കുള്ള പരിഗണനയും പ്രാധാന്യവും അനുവദിക്കണം എന്നിവയായിരുന്നു ചര്‍ച്ചയില്‍ എന്‍ഡിഎഫിന്റെ ആവശ്യങ്ങള്‍. ഇതിലൊന്നും തര്‍ക്കമില്ലെന്നായിരുന്നു ലീഗ്-കോഗ്രസ് നിലപാട്. കോഴിക്കോട്ട് നടന്ന ചര്‍ച്ചയില്‍ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല, മുസ്ളിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എന്നിവരാണ് യുഡിഎഫിനുവേണ്ടി പങ്കാളികളായത്. എന്‍ഡിഎഫിന്റെ വിശ്വസ്തനായ ഒരു കോഗ്രസ് സ്ഥാനാര്‍ഥിയും പങ്കെടുത്തു. ഇദ്ദേഹം നേരത്തെ എന്‍ഡിഎഫിനായി പ്രചാരവേല നടത്തുന്ന മാധ്യമപ്രവര്‍ത്തകന്റെ വീട്ടില്‍ വിരുന്നു സല്‍ക്കാരം സംഘടിപ്പിച്ചിരുന്നു. ഈ ചര്‍ച്ചയിലാണ് എന്‍ഡിഎഫിന്റെ പരസ്യരംഗപ്രവേശവും പിന്തുണയും തീരുമാനമായത്.