അഭിവാദ്യങ്ങൾ, അഭിവാദ്യങ്ങൾ, വോട്ടർമാർക്കഭിവാദ്യങ്ങൾ. ശിഹാബ്‌ തങ്ങൾ സിന്ദാബാദ്‌, അഹ്മ്മദ്‌ സാഹിബ്‌ സിന്ദാബാദ്‌, ബഷീർ സാഹിബ്‌ സിന്ദാബാദ്‌.

Saturday, March 14, 2009

പുതുമുഖങ്ങളെ ആവശ്യമുണ്ട്‌

കമൽ സംവിധാനം ചെയ്യുന്ന, എപ്രിൽ 16-ന്‌ റിലീസ്‌ ചെയ്യുന്ന, പുതിയ ചിത്രം, പൊന്നാനി റ്റു ഡെൽഹി ഒരു സ്വപ്ന യാത്ര എന്ന സിനിമയിൽ അഭിനയിക്കാൻ, മുസ്ലിം നാമധാരിയും, എന്നാൽ ഒരു മുസ്ലിമിന്റെ ഒരു ഗുണവും ഇല്ലാത്ത പുതുമുഖങ്ങളെ ആവശ്യമുണ്ട്‌.

മുസ്ലിം തീവ്രവാദിയായിരിക്കണം.
ഇന്ന് പറഞ്ഞത്‌ നാളെ പറയരുത്‌.
മുസ്ലിം ലീഗ്‌ ഹറാമണെന്ന് തെളിയിക്കുവാനുള്ള കഴിവ്‌.
സീറ്റിന്‌ വേണ്ടി, ആരുടെയും ആസനം താങ്ങാനുള്ള ശേഷി എന്നിവ നിർബദ്ധം.

ലീഗിൽനിന്നും പുറത്താക്കിയവർക്ക്‌ മുൻഗണന.
------------
പ്രിയപ്പെട്ട കമൽ,

ആരധനവ്യന്ദത്തിന്റെ അമിതമായ ലാളനയിൽ സ്വയം മറന്ന അങ്ങ്‌, ഒന്ന് തിരിച്ചറിയുക.
സിനിമ വ്യവസായമാണ്‌. അത്‌ ജനങ്ങൾക്ക്‌ ഒരു വിനോദോപാതി മാത്രമാണ്‌. നല്ല ആശയങ്ങൾ ജനങ്ങൾ ആസ്വദിക്കുന്നു. തകർപ്പൻ ആശയങ്ങളും, തട്ട്‌പൊളിപ്പൻ ഡയലോഗുകളും കണ്ടും കേട്ടും കൈയടിക്കുവാൻ ജനകോടികളുണ്ടാവും.

എന്നാൽ,

രാഷ്ട്രിയത്തിന്റെ ബാലപാഠംപോലും അറിയാത്ത അങ്ങ്‌, ഒരു പാർട്ടിയുടെ കോട്ട പിടിച്ചടക്കാൻ ഇറങ്ങിതിരിച്ചത്‌ വളരെ നന്നായി. നിങ്ങളുടെ സിനിമയെ സ്നേഹിച്ച മലയാളികൾ, അങ്ങയെ നേരെ ഡെൽഹിയിൽ എത്തിക്കും എന്ന് പ്രതിക്ഷിക്കുന്നതും വളരെ നല്ലത്‌. സിനിമകാർക്ക്‌ വേണ്ടി അമ്പലം പണിയുന്നവരുണ്ട്‌. പല സിനിമകാരും ഡെൽഹിയിൽ എത്തിയിട്ടുമുണ്ട്‌. ന്യായമായും അങ്ങയുടെ സ്വപ്നം അത്യഗ്രഹമല്ലെന്ന് ഞാൻ തിരിച്ചറിയുന്നു. എന്നാൽ...

മൽസരിക്കുന്നത്‌ പൊന്നാനിയിലാണെന്ന് മറക്കരുത്‌.
ബഷീറാണ്‌ എതിരാളിയെന്നും മറക്കരുത്‌.
ഇതോക്കെ മറന്നാലും ഒന്ന് മാത്രം മറക്കാതിരിക്കുവാൻ ശ്രദ്ധിക്കുക.
പൊന്നാനിക്കാരന്റെ ചിഹ്നം കോണിയാണെന്ന്.

അലാവുദ്ദിന്റെ അത്ഭുത വിദ്യകൾ അഭ്രപാളികളിൽ ആവേശമാവും. പക്ഷെ, ജനഹൃദയങ്ങളെ, പ്രതേകിച്ച്‌ മലപ്പുറത്തിന്റെ മക്കളെ നയിക്കുവാനുള്ള കഴിവ്‌, ജന്മംകൊണ്ട്‌ തന്നെ ലഭിക്കണമെന്ന അപ്രിയസത്യത്തിന്റെ വാതായനങ്ങൾ നിങ്ങൾക്ക്‌ മുന്നിൽ തുറക്കുവാൻ, ഇനി എതാനും ദിവസങ്ങൾ മാത്രം. കാത്തിരിക്കാം എപ്രിൽ 16 വരെ.

8 comments:

Vote4Koni said...

അലാവുദ്ദിന്റെ അത്ഭുത വിദ്യകൾ അഭ്രപാളികളിൽ ആവേശമാവും. പക്ഷെ, ജനഹൃദയങ്ങളെ, പ്രതേകിച്ച്‌ മലപ്പുറത്തിന്റെ മക്കളെ നയിക്കുവാനുള്ള കഴിവ്‌, ജന്മംകൊണ്ട്‌ തന്നെ ലഭിക്കണമെന്ന അപ്രിയസത്യത്തിന്റെ വാതായനങ്ങൾ നിങ്ങൾക്ക്‌ മുന്നിൽ തുറക്കുവാൻ, ഇനി എതാനും ദിവസങ്ങൾ മാത്രം. കാത്തിരിക്കാം എപ്രിൽ 16 വരെ.

പോരാളി said...

മഞ്ചേരിക്കാരുടെ ചിഹ്നവും മുമ്പ് കോണിയായിരുന്നു. അരിവാള്‍ ചുറ്റികയെന്ന കമ്യൂണിസ്റ്റ് ചിഹ്നത്തെ തന്നെ മാറോടണച്ച് മഞ്ചേരി ചുവപ്പണിഞ്ഞത് മറന്നുവോ. അതിനേക്കാള്‍ എത്രയോ എളുപ്പത്തില്‍ ചുവപ്പിക്കാന്‍ കഴിയുന്നതാണ് പൊന്നാനിയെന്ന കാര്യം മറക്കാതിരുന്നാല്‍ കൊള്ളാം. കാത്തിരുന്നു കാണാം സുഹൃത്തെ.

Vote4Koni said...

കുഞ്ഞിക്ക,
അടിച്ചേല്‍പ്പിച്ച സ്ഥാനാര്‍ത്ഥിയുടെ കോണി വലിച്ച് തള്ളിയിട്ടത് ലീഗുകാര്‍തന്നെയാണെന്ന് മഞ്ചേരിയിലെ കുട്ടികള്‍ക്ക് വരെ അറിയാം. അത് പണ്‍ദ്.

ഇന്ന്, അണികളുടെ ഇഷനിഷ്ടങ്ങള്‍ മനസിലാക്കി തന്നെയാണ് ലീഗ് നേത്ര്‌ത്വം സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചത്. പൊന്നാനി ചുവപ്പിക്കാന്‍ അത്ര എളുപ്പമല്ലെന്ന് തീര്‍ച്ചയുള്ള നിങ്ങള്‍തന്നെ, സ്ഥാനാര്‍ത്ഥിക്ക് വേണ്‍ദി ഓടി നടക്കുന്ന കഴ്ച, കേരളം മാത്രമല്ല, ഇന്ത്യ മുഴുവന്‍ പാട്ടാണെന്ന് മറക്കല്ലെ സുഹ്ര്‌ത്തെ. കാത്തിരിക്കുക.

പോരാളി said...

അതു കലക്കി. മഞ്ചേരിയില്‍ വീണത് വിദ്യയാക്കുകയാണല്ലേ. അപ്പോള്‍ പിന്നെ കുറ്റിപ്പുറത്ത് സാക്ഷാല്‍ കുഞ്ഞാലിക്കുട്ടിയും മങ്കടയില്‍ വീരപുത്രന്‍ മുനീറും തിരൂരില്‍ പൊന്നാനിയിലിറക്കിയ ഗ്ലാമര്‍ താരം ബഷീറും തോറ്റുതൊപ്പിയിട്ടത് ആരുടെ കുഴപ്പം കൊണ്ടാണാവോ.ലീഗുകാരല്ലേ, അതിനും ന്യായം ഉണ്ടാവും. സഹിച്ചു.

Vote4Koni said...

കുഞ്ഞിക്ക,
ജയപരാജയങ്ങള്‍ ആവോളം ആസ്വദിച്ച പാര്‍ട്ടിയാ‍ണ് ലീഗ്. എന്നാല്‍ ഇന്നത്തെ അവസ്ഥയില്‍, മലപ്പുറവും പൊന്നാനിയും ജയിച്ചടക്കാന്‍, കരുത്തരായ ഞ്ഞങ്ങളുടെ സ്ഥാനാര്‍ത്ഥികള്‍ക്ക് കഴിയും എന്നതില്‍ സംശയമില്ല. അത് പോട്ടെ, ആരാ നിങ്ങടെ സ്ഥാനാര്‍ത്ഥി? എന്താണ് ചിഹ്നം? എപ്രില്‍ 16 ശേഷമെങ്കിലും ഒരു തിരുമാനം ഉണ്‍ദാവുമോ?.

Vote4Koni said...

പിഡിപിയുടെ നേതൃത്വത്തെ അക്ഗീകരിക്കാൻ വിധിക്കപ്പെട്ട പൊന്നാനിയിലെ ഇടതന്മർ കൂട്ടത്തോടെ രാജിവെക്കുന്നു എന്ന വാർത്ത, അഗ്നി വിഴുങ്ങരുത്‌

പോരാളി said...

“അടിച്ചേല്‍പ്പിച്ച സ്ഥാനാര്‍ത്ഥിയുടെ കോണി വലിച്ച് തള്ളിയിട്ടത് ലീഗുകാര്‍തന്നെയാണെന്ന് മഞ്ചേരിയിലെ കുട്ടികള്‍ക്ക് വരെ അറിയാം. അത് പണ്‍ദ്.“.

അപ്പോ നിരീശ്വരവാദികളെന്ന് നാഴികക്ക് നാല്പത് വട്ടം നിങ്ങള്‍ അലറിവിളിക്കുന്ന ചുകപ്പന്മാരുടെ അരിവാള്‍ ചുറ്റികയില്‍ തന്നെ വോട്ട് കുത്തി തോല്‍പ്പിക്കാന്‍ മാത്രം എന്ത് കുറവാ നിങ്ങളുടെ മജീദ് സാറിന്.

പിന്നെ, പരാജയങ്ങള്‍ ന്നിങ്ങള്‍ ആവോളം ആസ്വദിച്ചിട്ടില്ല. തുടങ്ങിയിട്ടേ ഉള്ളൂ.പാഠം പഠിച്ചില്ലെങ്കില്‍ ഇനിയും കയ്പ്നീര്‍ ഒരുപാട് കുടിക്കേണ്ടി വരും.

സ്ഥാനാര്‍ത്ഥി ആരെന്നും ചിഹ്നം ഏതെന്നും തീരുമാനിക്കാന്‍ ഇനിയും സമയം ബാക്കിയുണ്ടാല്ലോ. ആട്ടെ, നിങ്ങളുടെ വല്യേട്ടന്‍ ഒരു സീറ്റില്‍ പോലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപീക്കാന്‍ കഴിയാതെ വിയര്‍ക്കുന്നത് കാണുന്നില്ലേ. ഒന്നു സഹായിക്കൂന്നേ.

സ്ഥാനാര്‍ത്ഥിയെ കിട്ടാത്തത് മൂലം സംഷ് പരിവാര്‍ സഹയാ‍ത്രികരെ രം‌ഗത്തിറക്കി ഞമ്മന്റെ ആളാണെന്ന് പറഞ്ഞ് നടന്ന നാണം കെട്ട കഥയൊക്കെ ഇടയ്ക്കൊക്കെ ഓര്‍ക്കുന്നത് നന്നായിരിക്കും.(ബേപ്പുര്‍, വടകര മറക്കാത്രിരിക്കുക)

Unknown said...

ee blog muzhuvan vayichappol oru samshayam ---------------
evideyokkeyoo tholviyude gandham.
pedikandaa ponnaniyum nashtamayaal becharakenda kure kalamayille kaserayil irikunnu.nethakal kurach nadakkatte.leage office um anikaleyallam unn thrich ariyatte.
rashtriyamanengilum kurachokke swabodham nalla than.vibagiyatha illathe barikan padikatte.