അഭിവാദ്യങ്ങൾ, അഭിവാദ്യങ്ങൾ, വോട്ടർമാർക്കഭിവാദ്യങ്ങൾ. ശിഹാബ്‌ തങ്ങൾ സിന്ദാബാദ്‌, അഹ്മ്മദ്‌ സാഹിബ്‌ സിന്ദാബാദ്‌, ബഷീർ സാഹിബ്‌ സിന്ദാബാദ്‌.

Thursday, March 26, 2009

പിണറായിയുടെ രഹസ്യ അജണ്ട

പിണറായിയുടെ രഹസ്യ അജണ്ട.

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സീറ്റുവിഭജനത്തിന്റെ ആദ്യഘട്ടം വരെയും ഇടതുപക്ഷ ജനാധിപത്യമുന്നണി ഒറ്റക്കെട്ടായിരുന്നു. സീറ്റു വിഭജന ചർച്ചകളിലും പ്രതീക്ഷിച്ചതുപോലെ സി.പി.എമ്മിന്റെ അപ്രമാദിത്വം എല്ലാവരും അംഗീകരിച്ചതുമായിരുന്നു. പതിന്നാലു സീറ്റ്‌.

എന്നാൽ, പൊന്നാനിയിൽ അബ്ദു ൾ നാസർ മഅ്ദനിയുടെ നിർദേശത്തിന്‌ സി.പി.എമ്മും പിണറായി വിജയനും ചെവികൊടുത്തതോടെ എൽഡിഎഫിൽ ഉരുൾപൊട്ടൽ ആരംഭിച്ചു. ജനതാദളിൽനിന്ന്‌ അവരുടെ സിറ്റിംഗ്‌ സീറ്റായ കോഴിക്കോട്‌ പിടിച്ചെടുത്തതോടെ ഇടതുപക്ഷത്തെ അനൈക്യം പൂർണമായി. സീറ്റില്ലെങ്കിൽ മന്ത്രി യെ പിൻവലിക്കുമെന്ന്‌ ഭീഷണിപ്പെടുത്തിയ ആർ.എസ്‌.പിയെപോലെ പറഞ്ഞതെല്ലാം തിരിച്ചെടുക്കാൻ ജനതാദൾ ഒരുക്കമായിരുന്നില്ല. അവർ മന്ത്രി മാത്യു ടി തോമസിനെ പിൻവലിച്ചു.

1980-ൽ രൂപംകൊണ്ട ഇടതുപക്ഷ ജനാധിപത്യമുന്നണി ശിഥിലമാകാൻ കാരണം സീറ്റു ചർച്ചമാത്രമാണെന്ന്‌ ആരും കരുതുന്നില്ല. പടിക്കൽ കലമുടയ്ക്കാനുള്ള തീരുമാനം സിപിഎം അത്രപെട്ടെന്നൊന്നും എടുത്തതല്ലെന്ന്‌ പാർട്ടിയെ അടുത്തറിയുന്നവർക്ക്‌ പറയാനാവും.

പിണറായി വിജയൻ എന്ന ഏക ബിന്ദുവിലേക്ക്‌ സിപിഎം എന്ന രാഷ്ട്രീയപ്രസ്ഥാനം ചുരുങ്ങുന്നതിന്റെ ഭാഗം കൂടിയായിരുന്നു ഇടതുപക്ഷമുന്നണി യിലുണ്ടായ പ്രശ്നങ്ങൾ. ഇതിൽ പലതും ഇടതുമുന്നണിയെ നുള്ളിനോവിക്കുന്നതിലൂടെ ലഭിക്കുന്ന രാഷ്ട്രീയവും വ്യക്തിപരവുമായ നേട്ടത്തെക്കുറിച്ചുള്ള വ്യക്തമായ ധാരണയോടുകൂടി നടത്തിയതാ യിരുന്നു.

കോട്ടയം സമ്മേളനത്തിനുശേഷം ഘടകകക്ഷികൾ സിപിഎമ്മിന്‌ ബാധ്യതയാണ്‌ എന്ന തരത്തിലുള്ള ഒരു ചിന്താധാര പാർട്ടിക്കുള്ളിൽ വളർന്നുവന്നിരുന്നു. സിപിഐ ഒഴികെയുള്ള ഘടകകക്ഷികൾക്കൊന്നിനും ഒരു സ്ഥാനാർഥിയുടെ വിജയഘടകമാകാവുന്ന നിശ്ചിത ശതമാനം വോട്ടുകൾ ഒരു മണ്ഡലത്തിൽ നിന്നും സമാഹരിക്കാനാവില്ലെന്ന കണക്കുകൂട്ടലും അത്തരത്തിലുള്ള രഹസ്യ കണക്കെടുപ്പുകളും പാർട്ടിപ്രവർത്തകർ നടത്തിയിരുന്നു. സിപിഎമ്മിന്റെ വോട്ടുകൾ കൊണ്ട്‌ വെറുതെ വിജയവും മ ന്ത്രിസ്ഥാനവും നേടുന്നതല്ലാതെ ഘടകകക്ഷികളെക്കൊണ്ട്‌ യാതൊരു പ്രയോജനവുമില്ലെന്ന വാദം സിപിഎമ്മിന്റെ മേൽത്തട്ടിൽ നിന്ന്‌ കീഴ്ഘടകങ്ങളിലേക്ക്‌ വ്യാപിച്ചിരുന്നു. അതിനാൽ കിട്ടുന്ന അവസരത്തിൽ ഘടകകക്ഷികളെ ഒഴിവാക്കുക എന്നൊരു ര ഹസ്യ അജൻഡ നടപ്പാക്കാൻ പാർട്ടി അനൗദ്യോഗികമായി തീരുമാനിച്ചിരുന്നു.

ഇത്തരമൊരു തീരുമാനം സി.പി.എം കൈക്കൊള്ളുന്ന സമയവും ശ്രദ്ധേയമാണ്‌. കോട്ടയം സമ്മേളനത്തിനുശേഷമാണ്‌ അത്‌ സംഭവിച്ചത്‌. മലപ്പുറം സമ്മേളനത്തിനുശേഷം പാർട്ടിയെ കൈപ്പിടിയിലൊതുക്കാനുള്ള ശ്രമം പിണറായി വിജയൻ ആരംഭിച്ചിരുന്നു. കോട്ടയം സമ്മേളനത്തോടെ പിണറായി വിജയന്റെ അശ്വമേധം പൂർത്തിയായി.

കോട്ടയം സമ്മേളനത്തോടെയാണ്‌ സി.പി.എം എന്ന രാഷ്ട്രീയ പ്രസ്ഥാനം രാഷ്ട്രീയാതീതമായ മാനത്തോടെ രാഷ്ട്രീയാദർശങ്ങളിൽ പലതും ബലികഴിച്ചത്‌, അഴിമതിക്കെതിരെയുള്ള കുരിശുയുദ്ധത്തിൽ നിന്ന്‌ പാർട്ടി പിൻവാങ്ങിയത്‌, പ്രസ്ഥാനത്തേക്കാൾ വലുതാണ്‌ വ്യക്തിയെന്ന്‌ പാർട്ടി സഖാക്കൾ മനസിലാക്കിയത്‌, വ്യവസായികളും വിവാദവ്യക്തികളും സഖാക്കളുടെ ഉറ്റ സുഹൃത്തുക്കളായത്‌. അനഭിലഷണീയമായ പലതും പാർട്ടിക്കും സഖാക്കൾക്കും സ്വീകാര്യമായതും കോട്ടയത്തെ പാർട്ടി സമ്മേളനത്തിനുശേഷമാണ്‌. ആദർശാത്മകത കർട്ടനു പിന്നിലേക്ക്‌ മാറ്റപ്പെടുന്നതും ഇതിനുശേഷമാണ്‌. കോട്ടയം സമ്മേളനത്തോടെയാണ്‌ പിണറായി വിജയൻ സിപിഎമ്മിലെ ഏകഛത്രാധിപതി എന്ന സ്ഥാനത്തിന്‌ അർഹനായത്‌.

ജനസമൂഹങ്ങളിലേക്ക്‌ വളർന്നു പടരേണ്ട പാർട്ടി ഒരു വ്യക്തി എന്ന ബിന്ദുവിലേക്ക്‌ ചുരുങ്ങുന്ന അവസ്ഥയിലാണ്‌ ഏകകക്ഷി ഭരണം എന്ന ചിന്തയിലേക്ക്‌ സിപിഎം നേതൃത്വം എത്തിച്ചേർന്നത്‌. ഘടകകക്ഷികളെ പരമാവധി ഒഴിവാക്കിയാൽ അവർക്കായി നൽകപ്പെടുന്ന പാർലമെന്റ്‌ അസംബ്ലി സീറ്റുകളും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ സ്ഥാനമാനങ്ങളും സിപിഎമ്മിന്‌ സ്വന്തമാക്കാം എന്ന ദുരാഗ്രഹത്തിൽ നിന്നുമാണ്‌ ഇടതുപക്ഷമുന്നിണിയെ ശിഥിലമാക്കുന്നതിനുള്ള ശ്രമം ആരംഭിക്കുന്നത്‌. മാത്രമവുമല്ല എണ്ണമറ്റ കോർപറേഷൻ സ്ഥാനങ്ങളും സ്വന്തമാക്കാം. വേറൊരു തരത്തിൽ അധികാരത്തിന്റെ അപ്പക്കഷ്ണങ്ങൾ നൽകി പരമാവധി പാർട്ടി അണികളെ സ്വന്തം വരുതിയിൽ നിറുത്തുന്നതിനുള്ള ശ്രമവുമായി ഇതിനെ വ്യാഖ്യാനിക്കാം.

ഘടകകക്ഷികൾ വിട്ടുപോകുന്ന ഇടവും സ്വാധീനവും സി.പി.എം എങ്ങനെ നികത്തുമെന്നതിനെക്കുറിച്ച്‌ അറിയുമ്പോഴാണ്‌ സി.പി.എം ബുദ്ധിരാക്ഷസ•ാ‍രെ നാം സ്തുതിച്ചുപോകുന്നത്‌. മുസ്്ല‍ിം ലീഗ്പോലും വർഗീയ പാർട്ടിയാണെന്ന്‌ നിരന്തരം ആക്ഷേപിച്ചുപോരുന്ന സി.പി.എമ്മിന്റെ വൈരുധ്യാത്മകത എൻഡിഎഫിനെയും പിഡിപിയേയും കൂട്ടുപിടിച്ച്‌ നഷ്ടപ്പെട്ടുപോകുന്ന വോട്ടുകൾ പിടിച്ചെടുക്കുകയും ഭരണത്തിന്റെ പ്രത്യക്ഷ പങ്ക്‌ അവർക്ക്‌ നൽകാതിരിക്കുകയും ചെയ്യുക എന്നതിലാണ്‌. അങ്ങനെ വരുമ്പോൾ ഇത്തരം സംഘടനകളുടെ വർഗീയ വിഷം വമിക്കുന്ന പ്രവർത്തനങ്ങളുടെ പങ്ക്‌ തങ്ങളുടെ മേൽ പതിക്കാതിരിക്കുകയും എന്നാൽ അവരുടെ വോട്ടുവാങ്ങി സുരക്ഷിതരാവുകയും ചെയ്യുക. അതാണ്‌ പുതിയ തന്ത്രം.

പൊന്നാന്നിയിൽ സി.പി.എം പരീക്ഷിക്കുന്ന ഈ തന്ത്രം അടുത്ത ഇലക്ഷനാവുമ്പോഴേയ്ക്കും കേരളമെങ്ങും വ്യാപിപ്പിക്കുക എന്ന തീവ്രശ്രമത്തിലാണ്‌ പാർട്ടി നേതൃത്വം.

സി.പി.എം പൊന്നാന്നിയിൽ കണക്കുകൂട്ടുന്ന വിജയസമവാക്യം ഇതാണ്‌. എൻ.ഡി.എഫ്‌ ഉറപ്പു പറഞ്ഞിരിക്കുന്ന അറുപതിനായിരം വോട്ടുകൾ. കഴിഞ്ഞ തവണ പി.ഡി.പി പൊന്നാന്നിയിൽനിന്നും നേടിയ നാൽപത്തയ്യായിരം വോട്ടുകൾ. ഇടുപക്ഷത്തിന്‌ ലഭിക്കുന്ന വോട്ടുകൾക്കു പുറമേ ഒരു ലക്ഷം വോട്ടുകൾ കൂടി ലഭിച്ചാൽ പൊന്നാന്നിയിൽ ആദ്യമായി ലീഗിനെ പരാജയപ്പെടുത്താൻ സാധിക്കും. ഈ സമവാക്യം പിന്നീട്‌ കേരളമെങ്ങും എളുപ്പത്തിൽ വ്യാപിപ്പിക്കാൻ സാധിക്കും.

പക്ഷേ ഇതിന്‌ സിപിഎം കൊടുക്കേണ്ടി വരുന്ന വില വലുതായിരിക്കും. നിരോധിക്കപ്പെട്ട സിമി പ്രവർത്തകരുടെ പുതിയ കൂട്ടായ്മയായ എൻഡിഎഫും ഇപ്പോൾ തന്നെ തീവ്രവാദബന്ധത്തിന്റെ പേരിൽ പ്രതിക്കൂട്ടിൽ നിൽക്കുന്ന പിഡിപിയും സിപിഎമ്മിനെ സഹായിക്കുക എന്നതിനർഥം പാർട്ടിയെ തകർക്കുക എന്നു തന്നെയാണ്‌.

പഞ്ചതന്ത്രത്തിൽ പറയുന്ന ഒരു കഥയുണ്ട്‌. ഒരു കിണറ്റിൽ കുറച്ചു തവളകൾ സന്തോഷത്തോടെ താമസിച്ചിരുന്നു. എന്നാൽ അസൂയാലുവായ ഒരു തവള പുറത്തുനിന്ന്‌ ഒരു പാമ്പിനെ കൊണ്ട്‌ തന്നെയും തന്റെ കുടുംബാംഗങ്ങളെയും ഒഴികെയുള്ള തവളകളെയെല്ലാം കൊന്നുതിന്നുവാൻ ആവശ്യപ്പെട്ടു. അങ്ങനെയായാൽ തനിക്കും തന്റെ കുടുംബാംഗങ്ങൾക്കും മാത്രം കിണറ്റിൽ സ്വാതന്ത്ര്യത്തോടെയും സന്തോഷത്തോടെയും കഴിയാം. കാലം കടന്നുപോകവേ മറ്റു തവളകളെയെല്ലാം തിന്നു കഴിഞ്ഞപ്പോൾ പാമ്പ്‌ തന്നെ ക്ഷണിച്ചുകൊണ്ടു വന്ന തവളയേയും കുടുംബത്തേയും തിന്നുവാൻ തുടങ്ങി.

ഇത്തരമൊരു പരിതാപകരമായ അവസ്ഥയിലേക്കാവും ഇനി സിപിഎമ്മും എത്തിച്ചേരുക. പ്രത്യക്ഷമായ ഭരണത്തിന്റെ സുഖസൗകര്യങ്ങൾ പിഡിപിയും എൻഡിഎഫും ആഗ്രഹിക്കുന്നില്ലെന്നതു ശരിതന്നെ. എന്നാൽ അവരുടെ ഡിമാൻഡ്‌ സിപിഎമ്മിന്‌ സാധിച്ചുകൊടുക്കാൻ സാധിക്കുന്നതിനും അപ്പുറമായിരിക്കുമെന്ന്‌ തീർച്ച. ഇപ്പോൾ തന്നെ പിഡിപിയ്ക്കെതിരെയുള്ള പല കേസുകളും എഴുതിത്തള്ളാൻ തീരുമാനമായിക്കഴിഞ്ഞു. ഇനി എൻഡിഎഫിന്റെ ഡിമാൻഡ്‌ എന്താണെന്നും അവർ അതെപ്പോഴാണ്‌ ആവശ്യപ്പെടുക എന്നുള്ളതും മാത്രമാണ്‌ അറിയാനുള്ളത്‌.

ചുരുക്കത്തിൽ വർഗശത്രുവായ പാമ്പിനെ സ്വന്തം വീട്ടിൽ താമസിപ്പിക്കാൻ ശ്രമിച്ച തവളയുടെ അത്യാഗ്രഹബുദ്ധിക്ക്‌ ലഭിക്കുന്ന പരിതോഷികമായിരിക്കും സിപിഎമ്മിനും കാലാന്തരത്തിൽ ലഭിക്കുക എന്നാണ്‌ രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം. പിഡിപിയും എൻഡിഎഫും സിപിഎമ്മിന്റെ സ്ഥാനാർഥി ആരെന്ന്‌ നിശ്ചയിക്കുന്ന അവസ്ഥവരെയാണ്‌ ഇപ്പോൾ കാര്യങ്ങൾ എത്തിയിരിക്കുന്നത്‌. ഇതാണ്‌ യഥാർഥ പാർട്ടി പ്രവർത്തകരെ അലോസരപ്പെടുത്തുന്നത്‌.

എന്നാൽ ഘടകക്ഷികളെ ശിഥിലമാക്കുന്നതിന്‌ പിന്നിൽ അതിനിഗൂഢമായൊരു ലക്ഷ്യം കൂടി പാർട്ടി സെക്രട്ടറിക്ക്‌ ഉണ്ടായിരുന്നു. തെരഞ്ഞെടുപ്പ്‌ പ്രഖ്യാപനത്തിന്‌ മുമ്പുവരെ കത്തിനിന്നിരുന്ന ലാവ്ലിൻ പെട്ടെന്ന്‌ കെട്ടടങ്ങുന്നു. തന്നെ വ്യക്തിപരമായി ബാധിക്കുന്ന ലാവ്ലിൻ അഴിമതി ഈ തെരഞ്ഞെടുപ്പിൽ ഒരു പ്രചാരണ വിഷയമായി മാറാതിരിക്കുകയെന്നതാണ്‌ പിണറായിയുടെ ലക്ഷ്യം. ഇതുവരെയും പിണറായി വിജയൻ അതിൽ വിജയിച്ചു എന്നുതന്നെ പറയാം.

കടപ്പാട്‌: ബിജു പഴയമ്പള്ളി, ദീപിക

4 comments:

Vote4Koni said...

എന്നാൽ ഘടകക്ഷികളെ ശിഥിലമാക്കുന്നതിന്‌ പിന്നിൽ അതിനിഗൂഢമായൊരു ലക്ഷ്യം കൂടി പാർട്ടി സെക്രട്ടറിക്ക്‌ ഉണ്ടായിരുന്നു. തെരഞ്ഞെടുപ്പ്‌ പ്രഖ്യാപനത്തിന്‌ മുമ്പുവരെ കത്തിനിന്നിരുന്ന ലാവ്ലിൻ പെട്ടെന്ന്‌ കെട്ടടങ്ങുന്നു. തന്നെ വ്യക്തിപരമായി ബാധിക്കുന്ന ലാവ്ലിൻ അഴിമതി ഈ തെരഞ്ഞെടുപ്പിൽ ഒരു പ്രചാരണ വിഷയമായി മാറാതിരിക്കുകയെന്നതാണ്‌ പിണറായിയുടെ ലക്ഷ്യം. ഇതുവരെയും പിണറായി വിജയൻ അതിൽ വിജയിച്ചു എന്നുതന്നെ പറയാം.

പോരാളി said...

കോണിക്കാരാ, ദീപിക ഇതും ഇതിലപ്പുറവും എഴുതും. നിങ്ങള്‍ക്ക് പറ്റിയ നല്ല കൂട്ട് തന്നെ.

ഗള്‍ഫ് വോയ്‌സ് said...

ദിവസം മാറിവന്ന ഏപ്രില്‍ ഫൂള്‍. യൂ ഡി എഫ് കോടികള്‍ ചിലവാക്കി നെയ്തെടുത്ത പരസ്യമാണ് ഏഷ്യാനെറ്റ്‌- സി ഫോർ അഭിപ്രായ സർവേ

വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തില്‍ എല്‍ ഡി എഫിനെ പരാജയപ്പെടുത്താന്‍ പതിനെട്ട് അടവും പയറ്റിയിട്ടും യാതൊരു രക്ഷയുമില്ലെന്ന് മനസ്സിലായ യൂ ഡി എഫ് കോടികള്‍ ചിലവാക്കി നെയ്തെടുത്ത പരസ്യമ്മാണ് ഏഷ്യാനെറ്റ്‌- സി ഫോർ അഭിപ്രായ സർവേ. യു.ഡി.എഫ്‌ 13 മുതൽ 15 സീറ്റ്‌ വരെ നേടിയേക്കും. എൽ.ഡി.എഫിന്‌ അഞ്ചു മുതൽ ഏഴ്‌ സീറ്റുവരെയാണ്‌ പ്രവചിച്ചിരിക്കുന്നത്‌. യു.ഡി.എഫിന്‌ 45 ശതമാനം വോട്ട്‌ ലഭിക്കുമെന്നും സർവേയിൽ പറയുന്നു. എൽ.ഡി.എഫിന്‌ 36 ശതമാനവും മറ്റുള്ളവർക്ക്‌ 19 ശതമാനം വോട്ടും ലഭിക്കും.കേരളത്തിലെ സാമാന്യവിവരമുള്ളവര്‍ ആരെങ്കിലും ഇത് വിശ്വാസിക്കുമോ ഇത് ...?ഈ സര്‍‌വ്വേ നടത്തിയവരെങ്കുലും ഇത് വിശ്വാസിക്കാന്‍ തയ്യാറാക്കുമോ?
സിപിഎം- സിപിഐ തർക്കം എൽ.ഡി.എഫിന്റെ സാധ്യതകളെ ബാധിക്കുമെന്ന്‌ 55 ശതമാനം പേർ അഭിപ്രായപ്പെട്ടു. എന്ത് തര്‍ക്കം..ഇത് ഏഷ്യാനെറ്റ് അടക്കമുള്ള മാധ്യമങള്‍ പ്രചരിപ്പിക്കുന്നത് സര്‍വ്വേയാക്കിയാതാണെന്ന് മനസ്സിലാക്കാനുള്ള വിവരം ജനങള്‍ക്കുണ്ടെന്ന് എന്തുകൊണ്ട് ഈ പമ്പരവിഡ്ഡ്ികള്‍ മനസ്സിലാക്കുന്നില്ല ?
ക്രൈസ്തവ സമൂഹത്തെ സി.പി.എം കടന്നാക്രമിച്ചത്‌ കനത്ത തിരിച്ചടിയാകുമെന്നും സർവേയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.ക്രൈസ്തവ സമൂഹമെന്നത് യുഡീ എഫിന്റെ പണം പറ്റി അവര്‍ക്കുവേണ്ടി പ്രചരണം നടത്തുന്ന ചില മതമേലക്ഷ്യമാറാണെന്നാണോ ധരിച്ചിരിക്കുന്നത്?
സിപിഎമ്മിലെ ആഭ്യന്തരപ്ര ശ്നം എൽ. ഡി.എഫിനു ദോഷകരമാകുമെന്ന്‌ 45 ശതമാനം പേർ അഭിപ്രായപ്പെട്ടു. ഇത് ജനങളെ പറ്റിക്കാനുള്ള നെറികെട്ട കള്ളപ്രചരണത്തിന്റെ ഭാഗമാണ്.
അതേപോലെ, ഈ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനുള്ളിലും പുറത്തും ഏറെ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിവച്ച സിപിഎമ്മിന്റെ പി.ഡി.പി ബന്ധം ദോഷകരമാകുമെന്ന്‌ 54 ശതമാനം പേരും ഗുണകരമാകുമെന്ന്‌ 19 ശതമാനവും അഭിപ്രായപ്പെട്ടു. എന്തൊരു നല്ല സര്‍‌വ്വേ....നുണകള്‍ പടച്ച് വിടുന്ന പരസ്യക്കാരെ മതതിവ്രവാദസംഘടനയായ എന്‍ ഡി എഫും യു ഡി എഫും കൂട്ടുചേര്‍ന്ന് വരുന്ന അസംബ്ലി തിരെഞ്ഞെടുപ്പില്‍ സീറ്റ് വാഗ്ദാനം ചെയ്തത് എത്രപേര്‍ അനുകൂലിച്ചു ?
മലപ്പുറത്ത് ആയിരക്കണത്തിന്ന് പാഠ പുസ്തകം കത്തിക്കാനും അധ്യാപകനെ തല്ലിക്കൊല്ലാനുംകൊടും ഭീകരരായ അണികളെ പറഞ്ഞുവിട്ട എ. അഹമ്മദിനെയും ഇ. ടി മുഹമ്മ്ദ് ബഷിറിനെയും എത്രപേര്‍ അനുകൂലിച്ചു. ഇന്ത്യയുടെ പരമാധികാരം അമേരിക്ക സാമ്രാജ്യത്തത്തിന്ന് പണയം വെച്ചതിനെ എത്രപേര്‍ അനുകൂലിച്ചു.ഇന്ത്യയുടെ വിദേശനയം അട്ടിമറിച്ചതിനെ ,പലസ്തീനില്‍ കൂട്ടക്കുരുതി നടത്തുന്ന ഇസ്രേയലിനെ അനുകൂലിച്ച അഹമ്മദിനെ എത്രപേര്‍ അനുകൂലിച്ചു,
പതിനായിരം കോടി രൂപയുടേ ആയുധക്കച്ചവടത്തില്‍ നേരിട്ട് പങ്കുള്ള അഹമ്മദിനെ എത്ര പേര്‍ തള്ളിപ്പറഞ്ഞു.അറുന്നൂറ് മുതല്‍ തൊള്ളായിരം കോടി രൂപവരെ കിട്ടിയ കൈക്കൂലി ആര്‍ക്കൊക്കെ കൊടുത്തു. ഇന്നില്ലെങ്കില്‍ നാളെ ഇതിന്ന് ഉത്തരം പറയേണ്ടിവരും

epitole said...

തെരഞ്ഞെടുപ്പു ഫലം കണ്ടല്ലോ. ഗൾഫ് വോയ്സിനെന്തു പറയാനുണ്ട്?