പൊന്നാനിയിൽ, ഐക്യമുന്നണി സ്ഥാനാർത്ഥി, ഇ. ടി. മുഹമ്മദ് ബഷീർ, അനിവാര്യമായ വിജയത്തിലേക്കടുത്ത്‌കൊണ്ടിരിക്കുന്നു.
മണ്ഡലത്തിലെ മുഴുവൻ ജനാധിപത്യ വിശ്വാസികളും ആവേശതിമർപ്പിൽ.
ഓലപാമ്പ് കാണിച്ച്, മുസ്ലിം ലീഗിനെ പേടിപ്പിക്കാമെന്ന് കരുതിയവർക്ക് തെറ്റി.
ഊതിവീർപ്പിച്ച കുമിളകണക്കെ, എതിരാളികൾ പൊട്ടിതകരുന്ന നയനമനോഹരമായ കഴ്ച, പൊന്നാനിയിലെ ജനങ്ങൾ ആസ്വദിക്കുന്നു.
ഡൽഹിക്കിടുവാൻ കോട്ട് തയ്‌പിച്ചവർ പൊന്നാനിയിൽ അനവധി.
ഇടത് സ്ഥാനാർത്ഥികൾ വോട്ട് ചോദിക്കുന്നു, പക്ഷെ, ചിഹ്നം ചോദിക്കുബോൾ, നാട് വിടുന്നു.
ചരിത്ര വിജയം ബഷീർ സഹിബിന് സമ്മാനിക്കുവാനുള്ള അവേശത്തിലാണ് മുന്നണി പ്രവർത്തകർ.
പുന്തുറ സിറാജിനോട്,
കൊടപനക്കൽ തറവാട്ടിൽ നിന്നാണ് മുസ്ലിം ലീഗിന്റെ സ്ഥാനാർത്ഥിയെ പ്രഖ്യപിച്ചത്. അത്, അഖിലേന്ത്യ പ്രസിഡൻണ്ടായാൽ പോലും. അതാണ് ലീഗിന്റെ പാരമ്പര്യം. അതിന്റെ ഗുണമാണ്, സിറാജെ, ഈ കാണുന്നതൊക്കെ.
കാത്തിരിക്കുക. പൊന്നാനിയിലെ മുസ്ലിം സമുദായത്തെ, ഇടതന്റെ ആലയിൽ തളച്ചിടാമെന്ന് വ്യമോഹിച്ച്, ശിഖണ്ടിയുടെ വേഷമണിഞ്ഞവർക്ക്, മലപ്പുറത്തെ മുസ്ലിം സമുദായം, മാപ്പ് തരില്ലെന്ന്, ചരിത്രം രേഖപ്പെടുത്തുന്ന അനർഖ നിമിഷങ്ങൾക്കായി.
നന്തിഗ്രമിലെ അടച്ചിട്ട കുടിലുകൾക്കുള്ളിൽ, മാർകിസ്റ്റ് കാപാലികർ, ചുട്ട്‌കൊന്നവരിൽ അധികവും മുസ്ലിം സമുദായമായിരുന്നു. ഞങ്ങളുടെ സഹോദരിമാരെ, കൂട്ടബലാത്സംഗം ചെയ്ത്, ജീവനോടെ കുഴിച്ച്‌മൂടിയത്, ഈ മാർകിസ്റ്റ് കാപാലികരായിരുന്നു. ആ കാപാലികർക്ക് പിന്തുണയുമായി, പിറകെ നടക്കുന്ന, നിങ്ങളോ, മതേത്വരത്വ വാദികൾ?. നിങ്ങളോ മുസ്ലിം സംരക്ഷകർ?.
പിഡിപി ചെയ്ത, ചെയ്ത്‌കൊണ്ടിരിക്കുന്ന പാപത്തിന്റെ കറകളയാൻ, ഇടത്‌മുന്നണിയിൽ മുങ്ങികുളിച്ചാൽ ആവില്ല, സിറാജെ.
മലപ്പുറത്തിന്റെ മാപ്പിളമക്കൾ, വോട്ടിലൂടെ നിങ്ങളോട് മറുപടി പറയും.
കാത്തിരിക്കുക, കൈയെത്താദുരത്തെ കനകസിംഹാസനവും സ്വപ്നംകണ്ട്.
Thursday, March 12, 2009
Subscribe to:
Post Comments (Atom)
3 comments:
പൊന്നാനിയിൽ, ഐക്യമുന്നണി സ്ഥാനാർത്ഥി, ഇ. ടി. മുഹമ്മദ് ബഷീർ, അനിവാര്യമായ വിജയത്തിലേക്കടുത്ത്‌കൊണ്ടിരിക്കുന്നു
ഹ ഹ , ഓരോ തമാശയേ !!
പൊന്നാനിയുടെ ഭാഗമായ പാലക്കാട് ജില്ലക്കാര്‍ ചോദിക്കുന്നു ആരാ മുഹമ്മെദ് ബഷീറെന്ന് !!!
ഇത്തവണ ബി.ജെ.പിക്ക് ഈ മണ്ഡലത്തില്‍ വോട്ടു കൂടുന്നത് നോക്കിക്കോളൂ.
സീറ്റ് സി പി ഐ ക്ക് ,സ്ഥാനാര്‍ഥി മഅദനി ക്ക് ,വോട്ട് ഇ.ടി ക്ക്
Post a Comment