അഭിവാദ്യങ്ങൾ, അഭിവാദ്യങ്ങൾ, വോട്ടർമാർക്കഭിവാദ്യങ്ങൾ. ശിഹാബ്‌ തങ്ങൾ സിന്ദാബാദ്‌, അഹ്മ്മദ്‌ സാഹിബ്‌ സിന്ദാബാദ്‌, ബഷീർ സാഹിബ്‌ സിന്ദാബാദ്‌.

Monday, March 16, 2009

പിഡിപി വർഗ്ഗിയ കക്ഷിയല്ല. പാലോളി.

പിഡിപി വർഗ്ഗിയ കക്ഷിയല്ല. പാലോളി.

പിഡിപി വർഗ്ഗിയ കക്ഷിയല്ലെന്നും, അവർക്ക്‌ വർഗ്ഗിയത എന്താണെന്ന് അറിയില്ലെന്നും മന്ത്രി പലോളി മുഹമ്മദ്‌ കുട്ടി.

ശരിയാ സഖവെ,
പിഡിപി മാത്രമല്ല, ബിജെപി, ആർ.എസ്‌.എസ്‌, ശിവസേന, ബജ്‌റങ്കൾ, ശ്രിരാമ സേന, എൻ.ഡി.പി, എന്നിത്യാധി പാർട്ടികളും പാർട്ടികാരും ഒന്നും വർഗ്ഗിയ പാർട്ടിയെ അല്ല. എന്തിനേറെ, മ്മക്ക്‌ നാല്‌ വോട്ട്‌ കിട്ട്യോങ്കി, ഇസ്രയേൽ വരെ, അള്ളാന്റെ സ്വന്തം പാർട്ടിയാണ്‌ ന്ന് പറയാൻ മാത്രമുള്ള നട്ടെല്ല്, വിശ്വസിക്കുന്ന പ്രത്യയശാസ്ത്ര പുസ്തകം, മാര്‍ക്‌സും, ലെനിനും എഗൽസും പണ്ട്‌ കാലത്ത്‌ നേരംപോക്കിന്‌ എഴുതിവെച്ചതാണ്‌ മൂലധനം പോലെയുള്ള കിത്താബുകളെന്നും, അതോക്കെ ഹോട്ടലും പാർക്കും, ആശുപത്രിയും പടച്ചുണ്ടാക്കി, അങ്ങ്‌ ദുബൈയിലും കുവൈത്തിലും വരെ അല്ലറ ചില്ലറ കച്ചവടം നടത്തി ജീവിക്കുന്ന ഇന്നത്തെ മാർക്കിസ്റ്റ്‌ പാർട്ടിക്കോ അയ്ന്റെ അൾക്കാര്‌ക്കോ പറ്റിയ കിത്താബല്ലാന്ന് ഇങ്ങള്‌ അങ്ങട്ട്‌ പറഞ്ഞാളി.

നാളെ ശിവസേനയും എൻ.ഡി.എഫും എവ്‌ട്‌ന്നെങ്കിലും പൊതു സ്വതന്ത്രനായ ഒരാളെ കൊണ്ടെന്നാൽ, അത്‌ രണ്ടും മാർക്കിസ്റ്റ്‌ പാർട്ടിക്ക്‌ ഹറമല്ലന്ന് ഇങ്ങള്‌ ഫത്‌വ എർക്കി. ലീഗിനെ അരച്ച്‌ കലക്കി കുടിച്ചാൻ നടക്ക്‌ണെ കൊറെ ആൾക്കാരെ ഇങ്ങക്കും കിട്ടും.

നാളെ, ഞമ്മളെ മദനി തങ്ങള്‌, പണ്ട്‌, നബിന്റോപ്പം, ഉഹ്‌ദിലും ബദറിലും യുദ്ധം ചെയ്തീന്‌ വരെ ഞ്ഞമ്മക്ക്‌ പറയാന്ന്. മലപ്പൊർത്ത്‌കാരല്ലെ, ഓൽക്ക്‌ എഴ്‌തും ബായനിം അറീലല്ലോ. ഓലെ കുട്ട്യള്‌ കോപ്പി അടിച്ചിക്കാണ്ടല്ലെ, പരീക്ഷ പാസാവല്‌ന്ന് ഞമ്മള്‌ ശൈഖ്‌ പറഞ്ഞിട്ട്ണ്ടല്ലോ?.

മു.കു.പാ. കാക്ക ഇങ്ങള്‌ പറഞ്ഞോളി, മലപ്പോർത്തെ കുട്ട്യള്‌ കേട്ടോളും. ഹംസാക്കാന്റെ മാപ്പള പാട്ട്‌ കേട്ട്‌ട്ട്‌, ഹാർട്ടിന്‌ ഒരു കേടും വരാത്ത, മലപ്പോർത്തെ കുട്ട്യൊൾക്ക്‌, ഇങ്ങള്‌ പറയണത്‌ കേക്കാൻ പാങ്ങ്‌ണ്ട്‌.

2 comments:

Vote4Koni said...

മു.കു.പാ. കാക്ക ഇങ്ങള്‌ പറഞ്ഞോളി, മലപ്പോർത്തെ കുട്ട്യള്‌ കേട്ടോളും. ഹംസാക്കാന്റെ മാപ്പള പാട്ട്‌ കേട്ട്‌ട്ട്‌, ഹാർട്ടിന്‌ ഒരു കേടും വരാത്ത, മലപ്പോർത്തെ കുട്ട്യൊൾക്ക്‌, ഇങ്ങള്‌ പറയണത്‌ കേക്കാൻ പാങ്ങ്‌ണ്ട്‌.

kalaakaaran said...

http://kalaakaaran.blogspot.com/